Thursday, August 17, 2017
Reg:No 91291/Kermal/2004/18734

സർദാർ സിംഗിനും ദേവേന്ദ്ര ജജരിയയ്ക്കും ഖേൽ രത്ന പുരസ്കാരം

സർദാർ സിംഗിനും ദേവേന്ദ്ര ജജരിയയ്ക്കും ഖേൽ രത്ന പുരസ്കാരം

ന്യൂഡൽഹി: ഇന്ത്യന്‍ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‍ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും ഖേല്‍രത്ന പുരസ്കാരം. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. പി.ടി. ഉഷയും ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും സമിതിയിൽ അംഗങ്ങളായിരുന്നു.
 
ഇവരെ കൂടാതെ പാരാലിംപിക്സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്ന പുരസ്ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയാണ് ഖേല്‍രത്ന പുരസ്‌കാരം.
രണ്ടു പാരലിംപിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തം പേരിലുള്ള ദേവേന്ദ്ര ജഗാരിയ, റിയോ പാരാലിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ ജേതാവായിരുന്നു.. ദേവേന്ദ്രയ്ക്ക് 2004ൽ അർജുന അവാർഡും 2012ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. പത്മശ്രീ നേടുന്ന ആദ്യ പാരലിംപിക് താരമാണ് രാജസ്ഥാൻ സ്വദേശിയായ ദേവേന്ദ്ര ജഗാരിയ.