Thursday, December 14, 2017
Reg:No 91291/Kermal/2004/18734

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യ മുന്നില്‍

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യ മുന്നില്‍

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ മികച്ച തുടക്കമാണ് കാഴ്ച വച്ചത്. ഒന്നാം ഇന്നിങ്​സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിന്​ പിരിയു​​േമ്പാൾ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 108 റൺസ്​ ആയിരുന്നു​. ശിഖർധവാനാണ്​ പുറത്തായ ഇന്ത്യൻ ബാറ്റ്​സ്​മാൻ. 52 റൺസോടെ കെ.എൽ രാഹുലും 14 റൺസോടെ ചേതേശ്വർ പുജാരയുമാണ്​ ക്രീസിൽ. ശ്രീലങ്കക്ക്​ വേണ്ടി പെരേര ഒരു വിക്കറ്റ്​ വീഴ്​ത്തി.
 
 
മൂന്ന്​ ടെസ്​റ്റുകളുള്ള പരമ്പരയിൽ 1-0ത്തിന്​ ഇന്ത്യ മുന്നിലാണ്​. ശിഖർധവാ​​െൻറയും വിരാട്​ കോഹ്​ലിയുടെയും ബാറ്റിങ്ങാണ്​ ഒന്നാം ടെസ്​റ്റിൽ ഇന്ത്യക്ക്​ കരുത്തായത്​. രവിശാസ്​ത്രി ചുമതലയേറ്റെടുത്തതിന്​ ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്​.