Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ചിത്ര കേസ്: കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ടു

ചിത്ര കേസ്: കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ടു

 കൊച്ചി: ലോക അത്‌ലറ്റിക് മീറ്റിൽ പി.യു.ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി  ഡിവിഷൻ ബെഞ്ചിന് വിട്ടു. ചിത്രയെ മീറ്റിൽ പങ്കെടുപ്പിക്കണമെന്ന് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ അത്‌ലറ്റിക് ഫെഡറേഷൻ തയ്യാറാവാതെ വന്നതോടെ കോടതിയലക്ഷ്യ ഹർജിയുമായി ചിത്ര വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 
കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണിച്ചപ്പോൾ ഇന്ന് വിശദീകരണം നൽകണമെന്ന് ഫെഡറേഷനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഫെഡറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ വിശദീകരണത്തിന് കൂടുതൽ സമയം ചോദിച്ചു. ഫെഡറേഷന്‍റെ ഉത്തരവാദിത്തപ്പെട്ട ആളുകളെല്ലാം ലോക അത്‌ലറ്റിക് മീറ്റിനായി ലണ്ടനിലാണെന്നും മടങ്ങി എത്തിയശേഷം വിശദീകരണം നൽകാമെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ സിംഗിൾ ബെഞ്ച് ഫെഡറേഷന്‍റെ ആവശ്യം തള്ളി കേസ് ഡിവിഷൻ ബെഞ്ചിന് വിടുകയായിരുന്നു.