Friday, August 18, 2017
Reg:No 91291/Kermal/2004/18734

നെയ്​മറിന്​ ബാഴ്​സലോണ വിടുന്നു.

നെയ്​മറിന്​ ബാഴ്​സലോണ വിടുന്നു.

ബാഴ്​സലോണ: ബ്രസീലിയൻ സൂപ്പർ താരം നെയ്​മറിന്​ ബാഴ്​സലോണ വിടാൻ അനുമതി. ബാഴ്​സ ട്വിറ്ററിലൂടെയാണ്​ നെയ്​മറി​​ന്‍റെ  ക്ലബ്​ മാറ്റം സംബന്ധിച്ച്​ സ്ഥിരീകരണം നൽകിയത്​. 222 മില്യൺ യൂറോക്ക്​ ഫ്രഞ്ച്​ ക്ലബായ പി.എസ്​.ജിയിലേക്കാണ്​ നെയ്​മറി​ന്‍റെ കൂടുമാറ്റം. നെയ്​മർക്ക്​ പകരം മാർക്കോ വെറാറ്റി, ജൂലിയൻ ഡ്രാക്​സ്​ലർ, എയ്​ഞ്ചൽ ഡി മരിയ, അഡ്രിയൻ റാബിയോട്ട്​ എന്നിവരിൽ ആരെയെങ്കിലും ടീമിലെത്തിക്കാനാണ്​ ബാഴ്​സയുടെ ശ്രമം. 
പി.എസ്​.ജിയിൽ ചേരുന്നത്​ കൊണ്ട്​ ബുധനാഴ്​ച നടക്കുന്ന ബാഴ്​സയുടെ പരിശീലനത്തിൽ നെയ്​മർ പ​ങ്കെടുക്കില്ല. പരിശീലനത്തിൽ നിന്ന്​ വിട്ടുനിൽക്കാൻ ടീം ​കോച്ച്​ നെയ്​മർക്ക്​ അനുമതി നൽകിയിട്ടുണ്ട്​. 2014ലാണ്​ ബ്രസീലിയൻ ക്ലബായ സാ​േൻറാസിൽ നിന്ന്​ നെയ്​മർ ബാഴ്​സയിലെത്തുന്നത്​. ക്ലബിനുവേണ്ടി 123 മൽസരങ്ങളിൽ നിന്ന്​ 68 ഗോൾ നേടിയിട്ടുണ്ട്​. ഇപ്പോൾ ചൈനയിലുള്ള നെയ്​മർ അവിടെ നിന്ന്​ ദുബൈയിലേക്ക്​ പോകുമെന്നുമാണ്​ സൂചന.