Thursday, November 23, 2017
Reg:No 91291/Kermal/2004/18734

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജിനെതിരെ കേസെടുക്കണം : ആനി രാജ

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജിനെതിരെ  കേസെടുക്കണം :  ആനി രാജ

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു . ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുക്കണം . ജോർജ് ദിലീപിന്‍റെ പെയ്ഡ് ഏജന്‍റ് ആണോയെന്ന് സംശയമുണ്ട്. അല്ലെങ്കിൽ ജോർജുമായി  ബന്ധമുള്ള ആർക്കോ കേസിൽ പങ്കുണ്ടെന്ന പോലെയാണ് എംഎൽഎയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു.
ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പി.സി. ജോർജ്, ആക്രമിക്കപ്പെട്ടെ നടിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ഡ​ൽ​ഹി​യി​ലെ നി​​ർ​​ഭ​​യ​​യേ​​ക്കാ​​ൾ ക്രൂ​​ര​​മാ​​യ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യെ​​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്ന കു​​ട്ടി​​യെ​​ങ്ങ​​നെ തൊ​​ട്ട​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ക്കാ​​ൻ പോ​​യെ​​ന്നായിരുന്നു ജോർജിന്‍റെ ചോദ്യം.