Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ഐ എസില്‍ ചേർന്ന മറ്റൊരു മലയാളി കൂടെ കൊല്ലപ്പെട്ടതായി സന്ദേശം.

ഐ എസില്‍ ചേർന്ന മറ്റൊരു മലയാളി കൂടെ കൊല്ലപ്പെട്ടതായി സന്ദേശം.

കാസർഗോഡ്: ഐ എസില്‍ ചേർന്ന മറ്റൊരു മലയാളി കൂടെ കൊല്ലപ്പെട്ടതായി സന്ദേശം. കാസർഗോഡ് തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശി മർവാൻ കൊല്ലപ്പെട്ടതായി കാണിച്ച് മാതാപിതാക്കൾക്ക് സന്ദേശം ലഭിക്കുകയായിരുന്നു. കാസർഗോഡ് നിന്നും ഐഎസിൽ ചേർന്ന പടന്ന സ്വദേശി അഷ്ഫാക്ക് മജീദാണ് ടെലഗ്രാം ആപ്പിലൂടെ സന്ദേശം അയച്ചത്. 
മർവാൻ ഐ.എസിൽ ചേർന്നതിന് പിന്നിൽ തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ രാഷിദാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികൾ കരുതുന്നത്. നേരത്തെ റാഷിദിന് കീഴിൽ ഐ.എസിൽ  ചേർന്ന മൂന്ന് മലയാളികൾ കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചിരുന്നു. തൃക്കരിപ്പൂർ സ്വദേശികളായ ആസിഫുദ്ധീൻ, മുർഷിദ്, ബെസ്റ്റിൻ എന്ന യഹ് യ എന്നിവരാണ് നേരത്തെ മരിച്ചത്. അഫ്ഖാനിസ്ഥാനിലെ ഖുറാസാൻ പ്രവിശ്യയിൽ മാംഗഹാറിൽ വച്ചാണ് മർവാൻ കൊല്ലപ്പെട്ടെതെന്നാണ് കിട്ടിയ വിവരം.