Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യമില്ല

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യമില്ല

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. രണ്ട് ദിവസം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞത്.സുനിക്ക് ജാമ്യം നല്‍കിയാല്‍ നടി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുമെന്നും കക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതെന്നാണ് വിവരം. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കേസിലെ നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തോടെ നടത്താന്‍ കോടതി തീരുമാനിച്ചിരുന്നു.കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജാമ്യം ലഭിക്കേണ്ടത് പ്രതിയുടെ അവകാശമാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ വാദിച്ചിരുന്നു. ഈ മാസം 18 നായിരുന്നു സുനിയ്ക്ക് ജാമ്യത്തിനായി ആളൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി ഓഗസ്റ്റ് ഒന്നിന് അവസാനിക്കും