Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

തെരുവുനായ ആക്രമണം : പൊലീസുകാരനുൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

തെരുവുനായ ആക്രമണം : പൊലീസുകാരനുൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട :  തെരുവുനായ ആക്രമണത്തില്‍ പൊലീസുകാരനടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും എആര്‍ ക്യാമ്പിലുമായിരുന്നു തെരുവുനായ ആക്രമണം. പ്രക്കാനം സ്വദേശി ശുഭ, വെട്ടിക്കാനം സ്വദേശി ഇബ്രാഹിം, രാജസ്ഥാന്‍ കാരനായ മുഹമ്മദ് അനഫ് എന്നിവര്‍ക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ  പരിക്കേറ്റത്.
ബസില്‍ നിന്നിറങ്ങി നടക്കുമ്പോഴാണ് ശുഭയെ നായ്ക്കള്‍ ആക്രമിചത്. എആര്‍ ക്യാമ്പിലെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് ഇബ്രാഹിം പറഞ്ഞു. മുഹമ്മദ് അനഫിന്റെ കൈക്കാണ് കടിയേറ്റത് .