Thursday, August 17, 2017
Reg:No 91291/Kermal/2004/18734

അറിയാം,പിതൃബലിയുടെ ആന്തരാർത്ഥങ്ങൾ

അറിയാം,പിതൃബലിയുടെ ആന്തരാർത്ഥങ്ങൾ

ഇന്ന് കർക്കടക വാവ്. ഹിന്ദുക്കൾ മണ്മറഞ്ഞവരുടെ  ഓർമ്മപുതുക്കുന്ന ദിനം.പിതൃതർപ്പണം നടത്തുമ്പോൾ  ചിലപ്പോൾ ഓർത്തേക്കാം,എന്താണ് ഈ അനുഷ്‌ഠാനത്തിന്റ്റെ  ഗൂഢാർത്ഥങ്ങൾ? 
 
പിരിഞ്ഞു പോയ തലമുറയോടുള്ള ബന്ധം ജീവിച്ചിരിക്കുന്ന തലമുറ അനുഭവിച്ചറിയുന്ന നിമിഷങ്ങളാണ് ബലിതർപ്പണത്തിന്റ്റേത്.വൈദിക ഗ്രന്ഥങ്ങളിലെ പിതൃമേധസൂത്രങ്ങളിലും മറ്റും വിവരിക്കുന്ന മന്ത്രങ്ങളാണ് പിതൃതർപ്പണത്തിന് ഉപയോഗിക്കുന്നത്.നമ്മുടെ  പിൻതലമുറക്കാരോടുള്ള  കടപ്പാട് ഈ കർമ്മത്തിലൂടെ നാം അനുസ്മരിക്കുകയാണ്.മരിച്ചവരോടുള്ള നമ്മുടെ സ്നേഹാദരങ്ങൾ ബലിയിലൂടെ  സാക്ഷാത്ക്കരിക്കപ്പെടുന്നു.
പിതൃകാരകരായ സൂര്യചന്ദ്രന്മാർ ഒരു രാശിയിൽ ഒരുമിച്ചുവരുന്നതാണ് കർക്കടകത്തിലെ കറുത്തവാവ്.പിതൃകർമ്മത്തിൽ ദേവന്മാർക്ക് അരിയും പിതൃക്കൾക്ക്ബലിപ്പൂവുംകറുകയുംപൂജയ്ക്കായിഉപയോഗിക്കുന്നു.ബലിക്കുപയോഗിക്കുന്ന ദർഭ,ചന്ദനം,ജലം,പുഷ്പങ്ങൾ ഇവയെല്ലാം ദേവപ്രീതിക്കുവേണ്ടി ഉള്ളവയാണ്.
 
 ബലികർമ്മത്തിൽ പിതൃക്കളെ ഈ പ്രപഞ്ചത്തിൽനിന്നു തന്നെ ആവാഹിച്ച്,ദർഭയുടെ മധ്യത്തിൽ പ്രതിഷ്ഠിച്ച്,പിണ്ഡം സമർപ്പിച്ച് പൂജിച്ച്‌ തിരിച്ചയയ്ക്കുന്നുവെന്നാണ് വിശ്വാസം.ഇതോടൊപ്പം,പ്രകൃതിയിലെ ദേവതാസങ്കല്പങ്ങൾക്കും വൈദിക ഋഷിമാർക്കും ആചാര്യന്മാർക്കും തർപ്പണവും നടത്തുന്നു.
 
ഈ ഭൂമിയിൽ നാം ശാശ്വതരല്ലെന്നും ജനനമരണങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ദിവസമാണ് കർക്കടക വാവ്.