Thursday, October 19, 2017
Reg:No 91291/Kermal/2004/18734

കര്‍ക്കടക വാവ് ബലി നാളെ

കര്‍ക്കടക വാവ് ബലി നാളെ

കര്‍ക്കടക മാസത്തിലേ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് കര്‍ക്കടക വാവ്. പിതൃപുണ്യത്തിനായി ലക്ഷോപലക്ഷം മലയാളികള്‍  പ്രമുഖ തീര്‍ഥാടക കേന്ദ്രങ്ങളില്‍ ബലിയര്‍പ്പിക്കുന്നു. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും അതിരാവിലെ തന്നെ ചടങ്ങുകള്‍  ആരംഭിക്കും. 
 
തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര, ആലുവ ശിവരാത്രി മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.
 
കര്‍ക്കടക മാസത്തില്‍ ബലിതര്‍പ്പണം ചെയ്താല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നും അതുവഴി അവരുടെ അനുഗ്രഹം ലഭിക്കും എന്നതാണ് ഈ ചടങ്ങുകള്‍ക്ക് പിന്നിലുള്ള വിശ്വാസം.