Thursday, October 19, 2017
Reg:No 91291/Kermal/2004/18734

പുകവലി ശീലത്തെ എങ്ങനെ കൈകാര്യം ചെയ്യാം?

പുകവലി ശീലത്തെ എങ്ങനെ കൈകാര്യം ചെയ്യാം?

ലഹരി വസ്തുക്കളെപ്പറ്റി ഇന്ന് സമൂഹത്തില്‍ വേണ്ടത്ര അവബോധമുണ്ട്. കുറച്ചു കാലം മുന്‍പ് വരെ സിഗരറ്റ് പാക്കറ്റുകളില്‍ വളരെ ചെറിയ അക്ഷരങ്ങളില്‍ “സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം” എന്ന് എഴുതി വെച്ചിരുന്നു. എന്നാല്‍ ഇന്ന് വലിയ ചിത്രത്തോട് കൂടി പുകവലി മരണത്തിനു കാരണമാവുന്നു എന്നോ ക്യാന്‍സര്‍നു  കാരണമാവുന്നു എന്നോ എഴുതി വെക്കുന്നു.
 
ക്യാന്‍സര്‍ ബാധിക്കുന്നത് ഒരു തെറ്റൊന്നുമല്ല. നിങ്ങള്‍ അത് ആസ്വദിക്കുന്നുവെങ്കില്‍ ആയിക്കോളൂ. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തു കൊള്ളൂ.എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, ഏതു പ്രവര്‍ത്തിക്കും ഒരു പരിണിത ഫലം ഉണ്ടാകും. പരിണിതഫലത്തെ സന്തോഷത്തോടെ നേരിടാനാകുമെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തു കൊള്ളൂ. പരിണിത ഫലം നിങ്ങളെ വേദനിപ്പിക്കുമെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ച് നിങ്ങള്‍ക്ക് അവബോധമുണ്ടാകണം. ഇത് സദാചാരമല്ല. പരിണിതഫലത്തെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്ന വിഡ്ഢി കഷ്ടപ്പെടുക തന്നെ ചെയ്യും.
 
മനുഷ്യ ശരീരം പ്രകൃതിയോടിണങ്ങിയ ഒരു യന്ത്രമായതിനാല്‍ പുകവലിക്കുന്നത് മഹാ വിഡ്ഢിത്തമാണ്. ഈ മനുഷ്യശരീരത്തിന്‍റെ നിര്‍മ്മാണം പുകവലിക്ക് അനുയോജ്യമല്ല. ഇന്ന് നമ്മുടെ വാഹനങ്ങള്‍ പുറത്തു വിടുന്ന പുക കുറയ്ക്കാനായി എന്‍ജിനുകളിലും ഇന്ധനങ്ങളിലും ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ പുക വലിക്കാത്ത ഒരു യന്ത്രത്തെ പുക വലിക്കുന്ന യന്ത്രമാക്കുകയാണെങ്കില്‍ അത് വിഡ്ഢിത്തമല്ലേ? ഇത് നിങ്ങള്‍ മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് പതുക്കെ പുകവലി ഒഴിവാക്കാന്‍ സാധിക്കും.