Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ബാണാസുരസാഗർ ഡാമിൽ കാണാതായ നാലാമന്‍റെ മൃതദേഹവും കണ്ടെത്തി

ബാണാസുരസാഗർ ഡാമിൽ കാണാതായ നാലാമന്‍റെ മൃതദേഹവും കണ്ടെത്തി

വയനാട്: ബാണാസുരസാഗർ ഡാമിൽ ഞായറാഴ്ച രാത്രിതോണി മറിഞ്ഞ് കാണാതായതിൽ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചെന്പുകടവ് മോളേക്കുന്നേൽ ബിനുവിനെയാണ് (42) ഇന്ന് രാവിലെ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ച നാലു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 
താമരശേരി തുഷാരഗിരി നെല്ലിപ്പൊയിൽ കാട്ടിലത്തുവീട്ടിൽ ചന്ദ്രന്‍റെ മകൻ സച്ചിന്‍റെ (20) മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. താമരശേരി തുഷാരഗിരി ചെന്പുകടവ് നെല്ലിപ്പൊയിൽ മണിത്തൊടി മാത്യുവിന്‍റെ മകൻ മെൽബിൻ(34), തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിത്സണ്‍ (50)എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച കണ്ടെത്തിയിരുന്നു. 
 
നാവികസേന, അഗ്നിരക്ഷാ സേന എന്നിവയ്ക്കു പുറമേ കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതിയും പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിത്.