Thursday, December 14, 2017
Reg:No 91291/Kermal/2004/18734

ഇത് കർക്കടമാസം; ശ്രീഭഗവതിയെ വരവേല്‍ക്കാം

ഇത് കർക്കടമാസം; ശ്രീഭഗവതിയെ വരവേല്‍ക്കാം

പ്രകൃതി തോരാതെ കണ്ണീർ വാർക്കുന്ന കർക്കടകത്തിൽ മനുഷ്യരിൽ ശാരീരികമായ നിരവധി അസ്വസ്ഥതകൾ പ്രകടമാകുന്നു. വ്രതാനുഷ്ഠാനങ്ങളിലൂടെ പ്രകൃതി ശക്തികളുടെ അനുഗ്രഹാശിസ്സുകൾ തേടുന്ന മനുഷ്യൻ വ്യാധീശമനത്തിനായി പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളെ അഭയം പ്രാപിക്കുന്നു. 
 
മാസാരംഭത്തിൽ തന്നെ ദേവതാപ്രീതിക്കായുള്ള അനുഷ്ഠാനങ്ങളും ആരംഭിക്കുകയായി. 
 
കർക്കടകം ഒന്ന് മുതൽ മാസാവസാനം വരെ കേരളത്തിലെ ഹിന്ദു ഭവനങ്ങളിൽ ശ്രീഭഗവതിയെ വരവേൽക്കാനായി ശീവോതിക്കു (ശ്രീ ഭഗവതിക്ക്) വെക്കൽ എന്ന ചടങ്ങു നടക്കും. മച്ചിൽ നിലവിളക്കു കൊളുത്തി അതിന്റെ പിന്നിലാണ് ശീവോതിക്കു വെയ്ക്കുന്നത്. ചിലർ പൂമുഖത്തും വിളക്കു വെയ്ക്കാറുണ്ട്. ശ്രീഭഗവതിയെ വീട്ടിലേക്കു സ്വീകരിക്കാനാണ് ഈ ചടങ്ങ്. 
 
രാവിലെ കുളിച്ച്, പലകയിലോ പീഠത്തിലോ ഭസ്മം തൊടുവിക്കുന്നു. അതിൽ വെച്ച നാക്കിലയിൽ രാമായണം, കണ്ണാടി, കണ്മഷി, കുങ്കുമം, വസ്ത്രം, പണം, തുളസി, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ദശപുഷ്പം, വെറ്റില, അടയ്ക്ക എന്നിവ വെയ്ക്കുന്നു. 
 
ശ്രീഭഗവതി വീട്ടിൽ എഴുന്നള്ളി ചന്ദനക്കുറിയിട്ട് കണ്ണെഴുതി ദശപുഷ്പം  ചൂടി പോകുന്നുവെന്നാണു   വിശ്വാസം.