Saturday, September 23, 2017
Reg:No 91291/Kermal/2004/18734

ജിയോ വീണ്ടും ഞെട്ടിക്കുന്നു..പൂജ്യം രൂപയ്ക്ക് ജിയോ പുതിയ 4ജി ഫോൺ!!!

ജിയോ വീണ്ടും ഞെട്ടിക്കുന്നു..പൂജ്യം രൂപയ്ക്ക് ജിയോ പുതിയ 4ജി ഫോൺ!!!

ഇന്ത്യയില്‍ മൊബൈല്‍ വിപ്ലവം സൃഷ്ടിച്ച ജിയോ വീണ്ടും ഞെട്ടിക്കുന്നു. നെറ്റ് ഓഫര്‍ നല്‍കി വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പൂജ്യം രൂപയ്ക്ക് അവതരിപ്പിച്ച് മൊബൈൽ ലോകത്തെ സ്തംബ്ധരാക്കിയിരിക്കുകയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പൂർണ്ണമായും ഇന്ത്യൻ നിർമ്മിതമായ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
 
മുംബൈയിൽ നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ ഫോണ്‍ വിപണിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 1500 രൂപയ്ക്ക് സുരക്ഷ നിക്ഷേപം ഫോണിനായി നൽകണം. അത് പിന്നീട് തിരിച്ചുകിട്ടുമെന്നും അദ്ദേഹം പറയുന്നു. മാസം 153 രൂപയ്ക്കുള്ള ജിയോ റീചാർജ്ജും അവതരിപ്പിച്ചിട്ടുണ്ട്.