Friday, November 24, 2017
Reg:No 91291/Kermal/2004/18734

ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

 ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

വയനാട്: പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നെല്ലിപ്പൊയിൽ കാട്ടിലത്തുവീട്ടിൽ ചന്ദ്രന്‍റെ മകൻ സച്ചിന്‍റേ(20) താണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ ചെന്പുകടവ് വട്ടച്ചോട് ജോണിന്‍റെ മകൻ ബിനു(42) നായി തെരച്ചിൽ തുടരുകയാണ്. 
 
താമരശേരി തുഷാരഗിരി ചെന്പുകടവ് നെല്ലിപ്പൊയിൽ മണിത്തൊടി മാത്യുവിന്‍റെ മകൻ മെൽബിൻ(34), തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിത്സണ്‍(50)എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ കണ്ടെടുത്തിരുന്നു. 
 
നാവിക സേനയ്ക്ക് പുറമെ അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിംഗ്, കോഴിക്കോട് നിന്നുമെത്തിയ അണ്ടർവാട്ടർ സെർച്ചിംഗ് ടീം, തുർക്കി ജീവൻ രക്ഷാസമിതിയംഗങ്ങൾ എന്നിവരാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്. റവന്യൂ, വനം, കെഎസ്ഇബി, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാന്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.