Thursday, December 14, 2017
Reg:No 91291/Kermal/2004/18734

തേനില്‍ ബദാം കുതിര്‍ത്തു കഴിയ്ക്കണം,കാരണം

 തേനില്‍ ബദാം കുതിര്‍ത്തു കഴിയ്ക്കണം,കാരണം

ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. നട്‌സില്‍ തന്നെ ഏറ്റവും ആരോഗ്യകരമായ ഒന്നെന്നു വേണമെങ്കില്‍ പറയാം.നല്ല കൊളസ്‌ട്രോളിന്റെയും വൈറ്റമിന്‍ ഇയുടേയുമെല്ലാം ഉറവിടമാണ് ബദാം. ഹൃദയാരോഗ്യത്തിന് ഏറെ ഫലപ്രദം. തടി കുറയ്ക്കാനും ദഹനത്തിനുമെല്ലാം ഏറെ ഗുണകരം.ബദാം പല തരത്തിലും കഴിയ്ക്കാം. വെറുതെ വെള്ളത്തില്‍ കുതിര്‍ത്തിയും പാലില്‍ കുതിര്‍ത്തിയും തേനില്‍ ചേര്‍ത്തുമെല്ലാം.തേനില്‍ ബദാം കുതിര്‍ത്തു കഴിയ്ക്കുന്നതു കൊണ്ടു ഗുണങ്ങള്‍ ഏറെയാണ്. 
 
തേനില്‍ ബദാം കുതിര്‍ത്തണമെങ്കില്‍ ആദ്യം ഇത് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുക. കുതിര്‍ത്തുമ്പോള്‍ ഇതിന്റെ കട്ടിയുള്ള പുറന്തൊലി കുതിര്‍ന്ന് പോഷകങ്ങള്‍ ശരീരത്തിലേയ്ക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടും. ദഹിയ്ക്കാന്‍ എളുപ്പമാകും.പിന്നീട് അരക്കിലോ ശുദ്ധമായ തേന്‍ ഒരു ഗ്ലാസ് ജാറിലെടുത്ത് ഇതില്‍ 100-150 ഗ്രാം വെള്ളത്തിലിട്ടു കുതിര്‍ത്തിയ ബദാം ഇടാം. വെള്ളത്തിന്റെ അംശം നല്ലപോലെ തുടച്ച ശേഷമിടുന്നതാണ് നല്ലത്. തൊലി നീക്കിയോ അല്ലാതെയോ ഇഠാം. ഇതില്‍ ഒരു കഷ്ണം ചെറുനാരങ്ങയും മുറിച്ചിടാം. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. എന്നാല്‍ 5 ബദാമില്‍ കൂടുതല്‍ കഴിയ്ക്കരുത്