Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

ചാനലുകളില്‍ താരങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നു; ശാരദക്കുട്ടി

ചാനലുകളില്‍ താരങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നു; ശാരദക്കുട്ടി

താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നുവെന്ന വാർത്ത ഫേസ് ബുക്കിലും ചർച്ചാവിഷയമായി. 
 
ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങൾ സ്വീകരിക്കാനില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.  വർഷങ്ങളായി ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത്. യാതൊരു സാമൂഹിക  ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങൾ ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോൾ ആ ദിവസങ്ങളിൽ  ടി. വി ഓൺ ചെയ്യാൻ പോലും ഭയമായിരുന്നു. നിങ്ങളെ ഞങ്ങൾ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ചിലപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ ആയേക്കും ; ശാരദക്കുട്ടി എഴുതി.