Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

ഓണത്തിനു താരങ്ങൾ ചാനലുകൾ ബഹിഷ്‌ക്കരിക്കും

ഓണത്തിനു താരങ്ങൾ ചാനലുകൾ ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: ഇക്കുറി ഓണത്തിനു താരങ്ങൾ ചാനൽ പരിപാടികൾ  ബഹിഷ്‌ക്കരിച്ചേക്കും. ദിലീപിന്‍റെ അറസ്റ്റും അനുബന്ധ വാർത്തകളും  ചാനലുകൾ മത്സരിച്ചു നൽകിയെന്ന് ആരോപിച്ചാണ് ഈ നീക്കം. ചാനൽ പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നു താരങ്ങൾ അനൗദ്യോഗിക തീരുമാനം എടുത്തതായാണ് അറിയുന്നത് 
 
ഓണത്തിനു പുറത്തിറങ്ങുന്ന സിനിമകളുടെ പ്രചാരണത്തിനു ചാനലുകളിൽ പോകേണ്ടെന്നും തീരുമാനമെടുത്തതായാണ് സൂചന. 
 
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെടുത്തി ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ  പ്രമുഖ താരങ്ങളൊന്നും പങ്കെടുക്കുന്നില്ല. ഓണത്തിനും ഈ നിലപാട് തുടരാനാണ് ഇവരുടെ തീരുമാനം.