Thursday, October 19, 2017
Reg:No 91291/Kermal/2004/18734

രാത്രി ഏറെ വൈകിയുള്ള ആഹാരം: ശരീരത്തിന് പ്രതികൂലം

രാത്രി ഏറെ വൈകിയുള്ള ആഹാരം: ശരീരത്തിന് പ്രതികൂലം

രാത്രി ഏറെ വൈകിയുള്ള ആഹാരം കഴിക്കല്‍ ശരീരത്തില്‍ പ്രതികൂലമായിട്ടാണ് ബാധിക്കുക. ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയെ ഇത് തകര്‍റിലാക്കുകയും നിദ്ര വീഴുന്ന സമയത്ത് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാന്‍ വരെ സാധ്യതയുണ്ട്.
 
രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.ലേറ്റ് നൈറ്റ് ഡിന്നര്‍ അമിതവണ്ണത്തിനെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈകി അത്താഴം കഴിക്കുന്നത് പഠിക്കാനും, ഗ്രഹിക്കാനുമുള്ള കഴിവുകളെ കുറയ്ക്കുമെന്ന് മാത്രമല്ല ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
 
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണു മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം.
 
രാത്രി ഭക്ഷണം വൈകിയാല്‍ അത് ശരീരപോഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് ശരീര ഭാരം വര്‍ദ്ധിക്കാന്‍ കാരണമാക്കുകയും ചെയ്യും. നേരം വൈകിയുള്ള അത്താളം മെറ്റാബോളിസത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തേയും ബാധിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.