Friday, November 24, 2017
Reg:No 91291/Kermal/2004/18734

വയനാട്ടിലും നിലമ്പൂരിലും ഹർത്താൽ തുടങ്ങി

വയനാട്ടിലും നിലമ്പൂരിലും ഹർത്താൽ തുടങ്ങി

വയനാട്: നിലമ്പൂർ--ബത്തേരി--നഞ്ചൻകോട് റെയിൽവേ പാതയോടുള്ള ഇടതുസർക്കാറിന്‍റെ  അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫും എൻ.ഡി.എയും ആഹ്വാനം ചെയ്ത വയനാട് ജില്ല ഹർത്താൽ തുടങ്ങി. ഇന്ന് രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. 
 
നിലമ്പൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പത്രം, പാൽ, ആശുപത്രി, വിവാഹം തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കി.