Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കണ്ണു പരിശോധിക്കുന്ന വിദ്യ കണ്ടുപിടിച്ചയാൾക്ക് ഗൂഗിളിൻ്റെ ആദരം

കണ്ണു പരിശോധിക്കുന്ന വിദ്യ കണ്ടുപിടിച്ചയാൾക്ക് ഗൂഗിളിൻ്റെ ആദരം

കണ്ണടയുടെ സഹായമില്ലാതെ നമുക്ക് എത്ര വായിക്കാൻ കഴിയുമെന്ന് പരിശോധിക്കുന്ന രീതിക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടായി യാതൊരുവിധ മാറ്റവുമില്ല. കണ്ണടയില്ലാതെ ആദ്യം വലിയ അക്ഷരങ്ങൾ വായിച്ച് പിന്നീട് ചെറിയ അക്ഷരങ്ങൾ വായിക്കുന്നതാണ് ഈ രീതി.അക്ഷരങ്ങൾ വായിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങുമ്പോൾ പവർ ഗ്ലാസുകൾ ഉപയോഗിച്ച് വീണ്ടും ശ്രമിക്കുന്നു. ഈ പരിശോധനയിൽ നിന്നും രോഗിയുടെ കണ്ണിൻ്റെ കാഴ്ച നിർണയിക്കാൻ നേത്രരോഗ വിദഗ്ദനു കഴിയുന്നു.

 
സ്നെലൻ ചാർട്ടിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്നത്. മോണോയർ ചാർട്ട് കണ്ടുപിടിച്ച അതേ കാലഘട്ടത്തിലാണ് സ്നെലൻ ചാർട്ടും കണ്ടുപിടിച്ചത്. ഫെർഡിനാൻഡ് മോണോയർ കണ്ടുപിടിച്ചതിനാൽ ആണ് ഈ ചാർട്ടിന് മോണോയർ ചാർട്ട് എന്നു പേരു വീണത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് മോണോയർ ചാർട്ടിന്. അക്കങ്ങൾ ഉപയോഗിച്ചു കൊണ്ട് നേത്രപരിശോധന നടത്തുന്ന രീതി ഇതിലാണ് ആദ്യമായി ഉപയോഗിച്ചത്.
 
ഇന്ന് മോണോയറുടെ 181 ആമത് ജന്മദിനമാണ്. മോണോയർക്ക് ആദരമർപ്പിച്ച് ആണ് ഗൂഗിൾ ഡൂഡിൽ ഇന്ന് ഒരുക്കിയിരിക്കുന്നത്. 1836ൽ ഫ്രാൻസിലാണ് മോണോയർ ജനിച്ചത്.