Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

നാല്​ കാമറകളുമായി ജിയോണി എസ്​10

നാല്​ കാമറകളുമായി ജിയോണി എസ്​10

നാല്​ കാമറകളുള്ള ഫോൺ പുറത്തിറക്കി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ്​ ജിയോണി. മുന്നിലും പിന്നിലും ഇരട്ട കാമറകളാണ്​ ജിയോണി എസ്​10​​​െൻറ പ്രത്യേകത. എസ്​10, എസ്​10ബി, എസ്​10 സി എന്നീ മൂന്ന്​ വേരിയൻറുകളിലാണ്​ ഫോൺ വിപണിയിലെത്തുന്നത്​. ഇതിൽ എസ്​10, 10സി എന്നീ മോഡലുകൾ ജൂണിൽ മാത്രമേ ചൈനീസ്​ വിപണിയിലെത്തു. എസ്​10ബി നിലവിൽ വിപണിയിൽ ലഭ്യമാവും.
 
ജിയോണി എസ്​10നിൽ 20, 8 മെഗാപിക്​സൽ സെൻസർ കാമറകളാണ്​ ഉള്ളത്​. 10ബിയിൽ 13,5 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻകാമറയും 6 മെഗാപിക്​സലി​​​െൻറ മുൻ കാമറയുമാണ്​ ഉള്ളത്​. എന്നാൽ എസ് ​10സിയുടേത്​ ഇരട്ട കാമറകൾ ലഭ്യമല്ല. 13, ​16 മെഗാപിക്​സലി​​​െൻറ കാമറകളാണ്​ എസ്​10സിയിൽ ഉണ്ടാവുക