Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ തര്‍ക്കം; വീട്ടമ്മ അടിയേറ്റ്‌ മരിച്ചു

മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ തര്‍ക്കം; വീട്ടമ്മ അടിയേറ്റ്‌ മരിച്ചു

കോഴഞ്ചേരി: മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ വീട്ടമ്മ അടിയേറ്റ്‌ മരിച്ചു. ഇടപ്പാവൂര്‍-തേക്കുങ്കല്‍ ചിറപ്പുറത്ത്‌ പരേതനായ തോമസിന്റെ ഭാര്യ അമ്മിണി തോമസ്‌ (60)ആണ്‌ കൊല ചെയ്യപ്പെട്ടത്‌. 
ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. പണിക്കു പോകാനായി വീട്ടില്‍ നിന്നും അമ്മിണി ഇറങ്ങിയ സമയത്താണ്‌ ഇവരുടെ ഭര്‍ത്താവിന്റെ അനുജനും അയല്‍വാസിയുമായ സി.എ. മാത്യു (കുഞ്ഞുകുഞ്ഞ്‌- 62) തന്റെ സ്‌ഥലത്തേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞു എന്നു പറഞ്ഞ്‌ അമ്മിണിയുമായി വാക്കുതര്‍ക്കം ഉണ്ടായത്‌. തുടര്‍ന്ന്‌ തേക്കിന്‍കമ്പ്‌ കൊണ്ട്‌ അമ്മിണിയുടെ തലയ്‌ക്ക്‌ അടിക്കുകയായിരുന്നു.  അടിയുടെ ആഘാതത്തില്‍ നിലത്തു വീണ അമ്മിണി സംഭവ സ്‌ഥലത്തുവച്ച്‌ മരിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.  പോലീസ്‌ മാത്യുവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍. മക്കള്‍: സാബു (അബുദാബി), ലാലു, പരേതനായ ലിജിന്‍.