Friday, November 24, 2017
Reg:No 91291/Kermal/2004/18734

തരുൺ വിജയ്​ കേന്ദ്ര സർവകലാശാലയിൽ ‘വീരവിദ്യാ അഭിയാൻ പദ്ധതി’യുമായി

തരുൺ വിജയ്​ കേന്ദ്ര സർവകലാശാലയിൽ ‘വീരവിദ്യാ അഭിയാൻ പദ്ധതി’യുമായി

കാസർകോട്​:​ മുൻ എം.പിയും പാഞ്ചജന്യം മാഗസി​​ െൻറ എഡിറ്ററുമായിരുന്ന തരുൺ വിജയ് ആർ.എസ്​.എസി​​െൻറ വീരവിദ്യാ അഭിയാൻ പദ്ധതി യുമായി കേന്ദ്ര സർവകലാശാലയിൽ. ആർ.എസ്​.എസി​​ െൻറ ചരിത്രത്തെയും നേതാക്ക ളെയും പുതിയ തലമുറയിലേക്ക്​ പകർത്തു ന്നതിനും പട്ടാളവും ആർ.എസ്​.എസും നിർവഹിക്കുന്ന ദൗത്യം ഒന്നാണെന്നും​ വരുത്താൻ സംഘ്​പരിവാർ ഏൽപിച്ച ‘വീരവിദ്യാ അഭിയാൻ പദ്ധതി’യുടെ ചുമതലക്കാരൻ തരുൺ വിജയിയെയാണ്​ കേന്ദ്ര സർവകലാശാലയിലെ ചടങ്ങിൽ ബുധനാഴ്​ച മുഖ്യാതിഥിയായി പ​െങ്കടുപ്പി ച്ചത്​.വൈസ്​ ചാൻസലർക്കുപോലും അറിയാത്ത വ്യക്​തിയെ വീരജവാന്മാരുടെ ചിത്രം അനാച്ഛാദനം ചെയ്യാനാണ്​ സർവകലാശാലയിലെ ആർ.എസ്​.എസ്​ ചുമതലയുള്ള നേതാക്കൾ കൊണ്ടുവന്നത്​. 
 
കേന്ദ്ര മന്ത്രി പ്രകാശ്​ ജാ​വ്​​േദക്കർ പ​െങ്കടുത്ത കേന്ദ്ര സർവകലാശാല ബിരുദദാന ചടങ്ങിൽ അദ്ദേ​ഹത്തെ കൊണ്ടിരുത്താൻ ശ്രമം നടന്നിരുന്നുവെങ്കിലും ​വലിയ പ്രശ്​നങ്ങള​ിലേക്ക്​ നയിച്ചേക്കും എന്ന ഉത്തരവാദ പ്പെട്ടവരുടെ നിർ​േദശത്തെ തുടർന്ന്​ മാറ്റിനിർത്തി​. ശ്യാമപ്രസാദ്​ ഫൗണ്ടേഷൻ പ്രസിഡൻറായ തരുൺ, ഫൗണ്ടേഷ​​െൻറ കീഴിലാണ്​ വീരവിദ്യാ അഭിയാൻ പദ്ധതി നടപ്പാക്കുന്നത്​.
 
രാജ്യത്തെ ഹിന്ദുരാഷ്​ട്രത്തി​ലേക്ക്​ നയിക്കുന്നതിനു വേണ്ടി പോരാടിയ ആർ.എസ്​.എസ്​ നേതാക്കളെ പൊതുവത്​കരിക്കുന്നതിന്​ കാമ്പസുകളിൽ പോസ്​റ്റർ പ്രചാരണവും പ്രഭാഷണം നടത്തുകയുമാണ്​ വീരവിദ്യാ അഭിയാൻ പദ്ധതിയുടെ ലക്ഷ്യം​. രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ചവരുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ്​ പ്രചാരണം. പട്ടാളക്കാരെയും ആർ.എസ്​.എസുകാരെയും ഒരേ ശ്രേണിയിലേക്ക്​ കൊണ്ടുവന്ന്​ ദേശസ്​നേഹത്തെ നിർവചിക്കുകയാണ്​ വീരവിദ്യാ അഭിയാൻ. ഇതി​​െൻറ ഭാഗമായി കേന്ദ്ര സർവകലാശാലയിൽ പട്ടാളക്കാരുടെ ചിത്രം അനാച്ഛാദനം ചെയ്യാനാണ്​ തരുൺ വിജയ്​ എത്തിയത്​. ചാൻസലർ വി.എൽ. ചോപ്ര, വൈസ്​ ചാൻസലർ ജി. ഗോപകുമാർ എന്നിവരും സന്നിഹിതരായിരുന്നു. 
 
ദക്ഷിണേന്ത്യക്കെതിരെ വർണവിവേചനം നടത്തിയ തരുൺ വിജയ്​, അവർ കറുത്തിട്ടും ഇന്ത്യയിൽതന്നെ നിൽക്കുന്നില്ലേയെന്ന്​ ചോദിച്ചത്​ ഏറെ വിവാദമായിരുന്നു. പാഞ്ചജന്യത്തി​​െൻറ സർക്കുലേഷൻ വൻതോതിൽ വർധിപ്പിച്ച തരുണി​​െൻറ ബുദ്ധിപരമായ പദ്ധതിയാണ്​ വീരവിദ്യാ അഭിയാൻ. ദേശസ്​നേഹത്തിന്​ ആർ.എസ്​.എസ്​ നൽകുന്ന നിർവചനത്തെ കാമ്പസുകളിൽ പഠിപ്പിക്കുകയാണ്​ ലക്ഷ്യം.