Sunday, February 25, 2018
Reg:No 91291/Kermal/2004/18734

കാഞ്ഞങ്ങാട് റെയിൽവെ ട്രാക്കിൽ കുഴി; താൽകാലികമായി നിർത്തിവെച്ച ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു

കാഞ്ഞങ്ങാട് റെയിൽവെ ട്രാക്കിൽ കുഴി; താൽകാലികമായി നിർത്തിവെച്ച ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു

കാസർകോഡ്: കാഞ്ഞങ്ങാട് ചിത്താരിക്ക് സമീപം റെയിൽവെ ട്രാക്കിൽ കുഴി. ഇന്ന് രാവിലെ ഏഴിന് തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിന് മുമ്പായിരുന്നു സംഭവം. കരിങ്കല്ല് ഇളകി മാറിയാണ് കൂഴി രൂപപ്പെട്ടത്. ഇതേതുടർന്ന് കാസർകോട് നിന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി.
 
ട്രാക്കിൽ പടക്കം പൊട്ടിച്ച് സിഗ്നൽ കാണിച്ചാണ് ട്രാക്മാൻ ട്രെയിൻ നിർത്തിയത്. താൽകാലികമായി നിർത്തിവെച്ച ട്രെയിൻ സർവീസ് പുനസ്ഥാപിച്ചതായാണ് വിവരം. വേഗത കുറച്ചാണ് ഇതുവഴി ട്രെയിൻ കടത്തിവിടുന്നത്.