Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ഭൂമി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടു പോകും; ഇ. ചന്ദ്രശേഖരന്‍

ഭൂമി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടു പോകും; ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: മൂന്നാറിലെ സർക്കാർ ഭൂമിയിലുള്ള കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് തുടർനടപടികളുമായി മൂന്നോട്ടു പോകും. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുള്ളതെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.
 
മൂന്നാറില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് ഏറ്റവും വലിയ കൈയ്യേറ്റക്കാരനാണ്. നിലവിലെ കൈയ്യേറ്റം പൂർണമായി ഒഴിപ്പിച്ചു കഴിഞ്ഞു. ഇനി കുരിശ് പൊളിക്കേണ്ടി വന്നാൽ അപ്പോൾ ആലോചിക്കുമെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.