Sunday, January 22, 2017
Reg:No 91291/Kermal/2004/18734

സ്ത്രീകളോട് അതിക്രമം കാട്ടുന്നവരെ നേരിടാന്‍ എയര്‍ ഇന്ത്യയില്‍ കൈവിലങ്ങ്

സ്ത്രീകളോട് അതിക്രമം കാട്ടുന്നവരെ നേരിടാന്‍ എയര്‍ ഇന്ത്യയില്‍ കൈവിലങ്ങ്

ഡൽഹി: അച്ചടക്കമില്ലാത്ത യാത്രക്കാരെ നേരിടാന്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ കൈവിലങ്ങുകള്‍ വരുന്നു. പ്ലാസ്റ്റിക് നിര്‍മിതമായ കൈവിലങ്ങുകള്‍ ഇനി എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളിലടക്കം സൂക്ഷിക്കും. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ വിമാനത്തില്‍ വെച്ച് സ്ത്രീകള്‍ക്ക്‌ ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ വിമാനക്കമ്പനി ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
 
എന്നാല്‍, പുതിയ തീരുമാനം നിയമങ്ങള്‍ക്കെതിരാണെന്ന അഭിപ്രായം യാത്രക്കാര്‍ക്കിടയില്‍ ഉണ്ട്. കുറ്റവാളികളെപോലും സ്വതന്ത്രമായ കൈകളോടെ മാത്രമേ വിമാനങ്ങളില്‍ കൊണ്ടുപോകാവൂ എന്നാണ് നിലവിലെ നിയമം.