Saturday, May 27, 2017
Reg:No 91291/Kermal/2004/18734

കോടതികളിലെ മാധ്യമ വിലക്ക്; കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റി

കോടതികളിലെ മാധ്യമ വിലക്ക്; കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റി

ന്യൂഡൽഹി: കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റി. പ്രശ്ന പരിഹാരത്തിനായി ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നും മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയനാണ് കേസ് നൽകിയത്.