Sunday, June 25, 2017
Reg:No 91291/Kermal/2004/18734

ഡൽഹിയിൽ യുവാവ്​പിതാവിനെ കുത്തി കൊന്നു, മാതാവിനെ ആക്രമിച്ചശേഷം വീടിന്​ തീയിട്ടു

ഡൽഹിയിൽ യുവാവ്​പിതാവിനെ കുത്തി കൊന്നു, മാതാവിനെ ആക്രമിച്ചശേഷം വീടിന്​ തീയിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ യുവാവ്​പിതാവിനെ കുത്തി കൊന്നു, മാതാവിനെ ആക്രമിച്ചശേഷം വീടിന്​ തീയിട്ടു. സംഭവത്തിൽ പൊലീസുകാരടക്കം 13 പേർക്ക്​ പരിക്കേറ്റു.
കിഴക്കൻ ഡൽഹിയിലെ മധു വിഹാര്‍ അജന്ത ഹൗസിങ്​സൊസൈറ്റിയിലാണ്​​ സംഭവം. മുൻ മർച്ചൻറ്​ നേവി നാവികനായ രാഹുൽ മാത റിട്ടയർഡ്​ ഉദ്യോഗസ്ഥനായ പിതാവ്​ ആർ.പി മാതയെ കുത്തി കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച മാതാവ്​ രേണു മാതയെയും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു. അപ്പാർട്ട്​മെൻറിെൻറ നാലാം നിലയിൽ നിന്നും ബഹളം കേട്ട്​ ഓടികൂടിയ അയൽവാസികളെയും സെക്യൂരിറ്റി ജീവനക്കാരെയും ഇയാൾ വിരട്ടി ഓടിച്ചു.
 
അയൽവാസികൾ വിവരം​ അറിയിച്ചതിനെ തുടർന്ന്​പൊലീസ്​എത്തിയതോടെ രാഹുൽ അടുക്കളയിൽ കയറി വാതിൽ അടച്ച് ഗാസ്​സിലിണ്ടർ തുറന്ന്​തീയിട്ടു. വാതിൽ തുറന്ന്​ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ്​ പൊലീസുകാർക്കും പ്രദേശവാസികൾക്കും പരിക്കേറ്റത്. 
 
രാഹുൽ അക്രമകാരിയായിരുന്നുവെന്നും മാതാപിതാക്കൾ ഇയാളെ ഉപേക്ഷിച്ചതായി അറിയിച്ച്​ പത്രപരസ്യം നൽകിയിരുന്നതായും സമീപവാസികൾ പൊലീസിനെ അറിയിച്ചു.