Sunday, February 26, 2017
Reg:No 91291/Kermal/2004/18734

74-മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ‘ലാ ലാ ലാൻഡ്​’ ന്

74-മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ‘ലാ ലാ ലാൻഡ്​’ ന്

ബെവെർലി ഹിൽസ്: 74-മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഡാമിയൻ ചാസെലെ സംവിധാനം ചെയ്ത ‘ലാ ലാ ലാൻഡ്​’ എന്ന ചിത്രത്തിന്. ലാ ലാ ലാൻഡിലെ അഭിനയ മികവിന്​ റയാൻ ഗോസ്‌ലിങ്​ മികച്ച നടനായും എമ്മ സ്റ്റോൺ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ, തിരക്കഥ​, പശ്ചാത്തല സംഗീതം എന്നിവയുൾപ്പെടെ ഏഴു പുരസ്കാരങ്ങൾ ലാ ലാ ലാൻഡ്​ നേടിയത്. ഏഴു നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്.
ഗോൾഡൻ ഗ്ലോബ് വേദിയിൽ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും അവതാരകരായെത്തി.
  • മികച്ച ചിത്രം– ലാ ലാ ലാൻഡ്​
  • മികച്ച നടൻ--(കോമഡി ആൻഡ് മ്യൂസിക്കൽ)  – റയാൻ ഗോസ്‌ലിങ് ​(ലാ ലാ ലാൻഡ്)
  • മികച്ച നടി(കോമഡി ആൻഡ് മ്യൂസിക്കൽ)  – എമ്മ സ്​റ്റോൺ (ലാ ലാ ലാൻഡ്)
  • മികച്ച തിരക്കഥ, സംവിധാനം– ഡാമിയൻ ചാസെലെ (ലാ ലാ ലാൻഡ്)
  • സഹനടൻ -- ആരോൺ ടെയ്‌ലർ ജോൺസൺ (നൊക്ടേണൽ ആനിമൽസ്)
  • സഹനടി– വയോല ഡേവിഡ് (ഫെൻസസ്)
  • പശ്ചാത്തല സംഗീതം– ജസ്​റ്റിൻ ഹർവിറ്റ്​സ്​ (ലാ ലാ ലാൻഡ്​)
  • മികച്ച ഗാനം–സിറ്റി ഒാഫ്​ സ്​റ്റാർസ്​ (ലാ ലാ ലാൻഡ്​)
  • ഹാസ്യതാരം– ക്രിസ്​റ്റൻ വിങ്​
  • വിദേശഭാഷാ ചിത്രം– എൽ
  • അനിമേഷൻ ചിത്രം– സൂേട്ടാപിയ