Saturday, May 27, 2017
Reg:No 91291/Kermal/2004/18734

ധോണി ക്യാപ്റ്റനെന്ന നിലയില്‍ അവസാന മത്സരത്തിന് ഇന്നിറങ്ങുന്നു

ധോണി ക്യാപ്റ്റനെന്ന നിലയില്‍ അവസാന മത്സരത്തിന് ഇന്നിറങ്ങുന്നു

മുംബൈ: ഇംഗ്‌ളണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ എ ടീമിനെയാണ് ധോണി ക്യാപ്റ്റനെന്ന  നിലയില്‍ ഇന്ന് നയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഏകദിന, ട്വന്റി20 നായക പദവി ഒഴിഞ്ഞ് ക്രിക്കറ്റ് ലോകത്തെ ധോണി ഞെട്ടിച്ചത്. ടെസ്റ്റ്, ഏകദിന,ട്വന്റി20 മത്സരങ്ങളില്‍ ഇന്ത്യയുടെ നായകത്വം ഏറ്റെടുത്ത വിരാട് കോഹ്‌ലി തന്റെ നായകന്‍ ധോണി തന്നെ ആയിരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. നായകനെന്ന നിലയിലെ ധോണിയുടെ അവസാന മത്സരം വികാരഭരിതമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.  ഇംഗ്‌ളണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണ്.