Tuesday, May 30, 2017
Reg:No 91291/Kermal/2004/18734

തൃപ്രയാറില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു

തൃപ്രയാറില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു

തൃപ്രയാര്‍: വീടിന് മുന്നില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം പിടിച്ചെടുത്തു. വാടാനപ്പിള്ളി സ്വദേശിയുടെ വാടക വീടുകള്‍ക്ക് മുന്നിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. 14 വീടുകളാണ് ഇവിടെ ഉള്ളത്. ഇവരില്‍ ആരാണ് കഞ്ചാവ് ചെടി വളര്‍ത്തിയെന്നത് സംബന്ധിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്ന് മാസം പ്രായമുള്ള കഞ്ചാവ് ചെടിക്ക് 57 സെന്റിമീറ്ററാണ് ഉയരം. തൃശ്ശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്. സലീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.