Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

വി.എസിനെതിരായ അച്ചടക്കനടപടി താക്കീതിലൊതുങ്ങി

വി.എസിനെതിരായ അച്ചടക്കനടപടി താക്കീതിലൊതുങ്ങി

തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ അച്ചടക്കനടപടി താക്കീതിലൊതുങ്ങി. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വി.എസ് പാർട്ടിയേയും പാർട്ടി വി.എസിനെയും വിശ്വാസത്തിലെടുത്ത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഇതോടെ വി.എസിനെതിരായ നടപടികൾ പി.ബി കമ്മിഷന്‍ അവസാനിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങളിൽ വി. എസ് സംതൃപ്തി പ്രകടിപ്പിച്ചു. മുതിർന്ന നേതാവെന്ന നിലയിൽ വി.എസ് അച്ചടക്കം പാലിക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വി.എസ് പാർട്ടിക്ക് വഴങ്ങണം. പാർട്ടിയുടെ സ്ഥാപക നേതാവായ വി.എസ് പുതിയ തലമുറക്ക് വഴികാട്ടിയായി മുന്നിലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.