Monday, February 19, 2018
Reg:No 91291/Kermal/2004/18734

ജറുസലേമില്‍ ലോറി ഇടിപ്പിച്ച് ആക്രമണം; നാല് മരണം

ജറുസലേമില്‍ ലോറി ഇടിപ്പിച്ച് ആക്രമണം; നാല് മരണം

ജറുസലേം: സൈനികര്‍ക്ക് ഇടയിലേക്ക് ലോറി ഇടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. 15 പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രയേലി പോലീസ് അറിയിച്ചു.
 
ഒരു കൂട്ടം ആളുകള്‍ക്ക് നേരെ ലോറി ഇടിച്ച് കയറ്റുകയും പിന്നീട് വാഹനം റിവേഴ്‍സ് ഗിയറില്‍ ഇട്ട് മറ്റുള്ളവര്‍ക്ക് നേരെ ഓടിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇസ്രയേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്‍തു. ലോറി ഓടിച്ചിരുന്നയാളെ പിന്നീട് സൈനികര്‍ വെടിവെച്ചുകൊന്നു.