Monday, February 27, 2017
Reg:No 91291/Kermal/2004/18734

നോട്ട് നിരോധനം ശബരിമലയെ ബാധിച്ചില്ല.

നോട്ട് നിരോധനം ശബരിമലയെ ബാധിച്ചില്ല.

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ ഇറുക്കത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെങ്കിലും ശബരിമലയിലെ ഭക്തന്മാരുടെ കാര്യത്തില്‍ ഇതൊന്നും പ്രതിഫലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെ ഈ വര്‍ഷത്തെ വരുമാനം ഇപ്പോഴേ കടന്നിരിക്കുന്ന ശബരിമലയില്‍ ഈ വര്‍ഷം സമ്പത്ത് കൂടും. മണ്ഡല മകരവിളക്ക് സീസണ്‍ എത്തുന്നതോടെ ഈ വര്‍ഷത്തെ വരുമാനം ഒരു കോടി മുതല്‍ 1.5 കോടി വരെ കൂടുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. മകരവിളക്കിന് വെറും പത്തു നാളുകള്‍ക്ക് മുമ്പ് ജനുവരി 4 വരെയുള്ള വരുമാനം തന്നെ കഴിഞ്ഞ വര്‍ഷത്തെ 17.82 കോടി രൂപ മറികടന്ന് 18.32 കോടിയായിരുന്നു.