Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

ജിഷ്‍ണുവിന്‍റെ ആത്മഹത്യയില്‍ പ്രതിഷേധം; കോളേജ് അടിച്ച് തകർത്തു.

ജിഷ്‍ണുവിന്‍റെ ആത്മഹത്യയില്‍ പ്രതിഷേധം; കോളേജ് അടിച്ച് തകർത്തു.

പാലക്കാട്: പാമ്പാടി നെഹ്‍റു എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥി ജിഷ്‍ണു ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ എസ്‍എഫ്‍ഐ, കെഎസ്‍യു   വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ക്ലാസ് മുറികളും മറ്റുപകരണങ്ങളും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. കോളേജില്‍ നിലയുറപ്പിച്ചിരുന്ന പോലീസുകാര്‍ക്ക് നേരെ എസ്‍എഫ്‍ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് ആക്രമങ്ങള്‍ക്ക് തുടക്കം.കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ആരും ഉണ്ടായിരുന്നില്ല. എബിവിപി പ്രവര്‍ത്തകരും കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.