Sunday, February 18, 2018
Reg:No 91291/Kermal/2004/18734

അമൃത വിദ്യാലയം സ്കൂള്‍ വിദ്യാര്‍ഥിക്ക് മന്ത്രിയുടെ അനുമോദനം

അമൃത വിദ്യാലയം സ്കൂള്‍ വിദ്യാര്‍ഥിക്ക് മന്ത്രിയുടെ അനുമോദനം

അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന ശാസ്ത്രഞരുടെ ആഗോള സമ്മേളനത്തില്‍ വൈദ്യുതി ഉത്പാദനം സൈക്കിളിലൂടെ എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് തിരിച്ചെത്തിയ കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി എസ് അമൃതാനന്ദനെ സ്കൂള്‍ അനുമോദിച്ചു.സ്കൂളിന്‍റെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ മുഖ്യാതിതിയാരുന്നു. അമൃതാനന്ദമയി മഠത്തിനു കീഴിലുള്ള പുതിയകാവ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥി അന്തര്‍ദേശീയ തലത്തില്‍ ശ്രേദ്ധേയമായ കണ്ടുപിടിത്തം നടത്തിയെന്നത് അഭിമാനകരമായ വസ്തുതയാണെന്ന് മന്ത്രി അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.