Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കോണ്‍ഗ്രസ് നേതാവ്​ കെ.സി കടമ്പൂരാൻ അന്തരിച്ചു.

കോണ്‍ഗ്രസ് നേതാവ്​ കെ.സി കടമ്പൂരാൻ അന്തരിച്ചു.

കോഴിക്കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ.സി കടമ്പൂരാന്‍ അന്തരിച്ചു. കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. രാവിലെ 10.30 മൃതദേഹം കണ്ണൂരിലെ വസതിയിലേക്ക്​ കൊണ്ടുപോയി. ചൊവ്വാഴ്​ച രാവിലെ 11 മണിക്ക് വസതിയിൽ നിന്ന്​ മൃതദേഹം വിലാപയാത്രയായി കണ്ണൂരിൽ എത്തിക്കും. 11.30 ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പൊതുദർശനത്തിന്​ വെച്ച ശേഷം 12.30 പയ്യാമ്പലത്ത് സംസ്​കാരം നടക്കും.