Sunday, April 30, 2017
Reg:No 91291/Kermal/2004/18734

ജോലി കിട്ടാത്തതിന് പരിഹാരം തേടിയെത്തിയ യുവതിയെ ജോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ജോലി കിട്ടാത്തതിന് പരിഹാരം തേടിയെത്തിയ യുവതിയെ ജോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

മംഗലുരു: ബിരുദാനന്തര ബിരുദധാരിയായ യുവതിക്ക് ജോലി കിട്ടാത്തതിന് പരിഹാരം തേടി ജോത്സ്യനെ സമീപിച്ചു. ഒടുവില്‍ ജോത്സ്യന്റെ പീഡനത്തില്‍ നിന്നും ഓടി രക്ഷപ്പെടെണ്ടി വന്നു. പിന്നീട് പീഡനശ്രമത്തിന് മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ആള്‍ക്കെതിരേ വനിതാ പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കി.
 
വഞ്ചനാക്കുറ്റത്തിന് നേരത്തേ ജോത്സ്യനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.  ഇതിനു പിന്നാലെയാണ് യുവതി പീഡനശ്രമവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. ജ്യോത്സ്യന്‍ തന്നില്‍ നിന്നും 9000 രൂപ തട്ടിയെടുത്തെന്നും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടതായും ഇവര്‍ പറഞ്ഞിട്ടുണ്ട്.
 
ജോലി കിട്ടാത്ത സാഹചര്യത്തില്‍ ആത്മീയമായ പരിഹാരം തേടിയാണ് യുവതി എത്തിയത്. എന്നാല്‍ കയ്യില്‍ നിന്നും പണം വാങ്ങിയ ജ്യോത്സ്യന്‍ പിന്നീട് പീഡിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ യുവതി ഓടി രക്ഷപ്പെടുകയും മാനഹാനി ഭയന്ന് സംഭവം പുറത്തു പറയാതിരിക്കുകയുമായിരുന്നു. ജ്യോതിഷിക്കെതിരേ നേരത്തേ ചില യുക്തിവാദികള്‍ നല്‍കിയ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് യുവതിയും യുക്തിവാദികള്‍ വഴി പരാതി സമര്‍പ്പിച്ചത്.