Friday, March 24, 2017
Reg:No 91291/Kermal/2004/18734

പ്രായപൂര്‍ത്തിയാവാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച മുനിസിപ്പാലിറ്റി ജീവനക്കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച മുനിസിപ്പാലിറ്റി ജീവനക്കാരന്‍ പിടിയില്‍

കോട്ടയം: പ്രായപൂര്‍ത്തിയാവാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച മുനിസിപ്പാലിറ്റി ജീവനക്കാരന്‍ പിടിയില്‍. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ താത്ക്കാലിക ജീവനക്കാരനായ മലപ്പുറം കരുവാക്കുണ്ട് സ്വദേശിയായ സുധീഷ് (30) ആണ് അറസ്റ്റിലായത്. ഒരു വീട്ടിലെ തന്നെ ഏഴു മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.  
 
മലപ്പുറത്തുകാരനായ സുധീഷിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ചെങ്ങന്നൂര്‍ മുളക്കുഴ പിരളശേരിയില്‍ ജോലിയുടെ ആവശ്യാര്‍ഥം താമസിക്കുന്ന ഇയാള്‍ പെണ്‍കുട്ടികളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടികളുടെ അമ്മയുടെ അകന്ന ബന്ധുവെന്ന നിലയിലായിരുന്നു സന്ദര്‍ശനം. ബന്ധുവാണെന്നതിനാല്‍ ഇയാളുടെ സ്ഥിരമായുള്ള സന്ദര്‍ശനത്തില്‍  അയല്‍വാസികള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല.
 
സ്ത്രീയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ രണ്ടാമത് വിവാഹിതയായി. രണ്ടാമത്തെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല. ഇതേ തുടര്‍ന്ന് കുട്ടികള്‍ അമ്മയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 
പെണ്‍കുട്ടികള്‍ ഒരുമിച്ച് ചെങ്ങന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നത്. ഇയാളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ മൂത്ത കുട്ടി ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.