Tuesday, April 25, 2017
Reg:No 91291/Kermal/2004/18734

ദക്ഷിണകൊറിയന്‍ അഴിമതി വിചാരണ തുടങ്ങി.

ദക്ഷിണകൊറിയന്‍  അഴിമതി വിചാരണ  തുടങ്ങി.

സോള്‍ : ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പക് യുന്‍ ഹേയുടെ ഇംപീച്ച്മെന്റിലേക്ക് നയിച്ച അഴിമതിക്കേസില്‍ വിചാരണ തുടങ്ങി. പ്രസിഡന്റുമായുള്ള ചങ്ങാത്തം മുതലെടുത്ത് കോടികളുടെ അനധികൃത സമ്പാദ്യം നടത്തിയെന്ന ആരോപണം നേരിടുന്ന ചോയ് സൂണ്‍സിലിന്റെ വിചാരണയാണ് ആരംഭിച്ചത്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത നടപടി ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ്. പാര്‍ലമെന്റിന്റെ നടപടി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള വാദം കേള്‍ക്കല്‍ പ്രസിഡന്റിന്റെ അഭാവത്തിലാണ് ആരംഭിച്ചത്. പ്രത്യേക സാഹചര്യത്തിലല്ലാതെ പക് കോടതിയില്‍ ഹാജരാകില്ലെന്ന്  അഭിഭാഷകന്‍ അറിയിച്ചു. ആരോപണങ്ങള്‍ തള്ളിയ പ്രസിഡന്റും ചോയും ജനങ്ങളോട് മാപ്പപേക്ഷിച്ചിരുന്നു.