Sunday, February 18, 2018
Reg:No 91291/Kermal/2004/18734

തീയേറ്ററുകളില്‍ വ്യാപക റെയ്ഡ്

 തീയേറ്ററുകളില്‍ വ്യാപക റെയ്ഡ്

കൊച്ചി: തീയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുന്ന ഉടമകളെ വെട്ടിലാക്കി സര്‍ക്കാര്‍. സംസ്ഥാനത്തെ തീയേററ്റുകളില്‍ വ്യാപകമായി വിജിലന്‍സും പി.ഡബ്ലൂഡിയും റെയ്ഡ് നടത്തുന്നു. സെസ്, വിനോദ് നികുതി എന്നീ ഇനങ്ങളില്‍ പിരിച്ചെടുക്കുന്ന തുക സര്‍ക്കാരിലേക്ക് അടയ്ക്കുന്നില്ലെന്ന് പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ്  റെയ്ഡ് നടക്കുന്നത്. സിനിമ സമരത്തില്‍ കടുംപിടുത്തം പിടിക്കുന്ന തീയേറ്റര്‍ ഉടമകളില്‍ പലരും സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള നികുതിയില്‍ വെട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.  
സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തീയേറ്റര്‍ കോംപ്ലക്‌സിലും റെയ്ഡ് നടക്കുന്നുണ്ട്. ലിബര്‍ട്ടി പാരഡൈസ് തീയേറ്റുകളില്‍ 80 രൂപയുടെ ടിക്കറ്റിന് 100 രൂപ ഈടാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സമരത്തിന് നേതൃത്വം നല്‍കുന്നത് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ്. സിനിമ സമരം തീര്‍ക്കുന്നതിന് സര്‍ക്കാര്‍ മധ്യസ്ഥത ശ്രമം നടത്തിയെങ്കിലൂം തീയേറ്റര്‍ ഉടമകളും മറ്റും ഇതിനോട് യോജിക്കാതെ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.