Tuesday, February 28, 2017
Reg:No 91291/Kermal/2004/18734

ബലാത്സംഗ ശ്രമം വിലക്കിയതിന് ​ചെവിമുറിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

ബലാത്സംഗ ശ്രമം  വിലക്കിയതിന്  ​ചെവിമുറിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

ലഖ്​നോ: ഉത്തർപ്രദേശിലെ ഭഗ്​പതിൽ ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയുടെ കാത്​ അറുത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്​റ്റിൽ. മുസ്​തകീം എന്നയാളെയാണ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്​. ജനുവരി നാലിനാണ്​ സംഭവം നടന്നത്​. ​ഭഗ്​പത്​ ഗ്രാമത്തിലെ പെൺകുട്ടിയെ അയൽവാസികളായ നാലുപേർ ചേർന്ന്​ തട്ടികൊണ്ടുപോവുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. മാനഭംഗശ്രമം തടഞ്ഞ പെൺകുട്ടിയുടെ ഇടതു ചെവി അക്രമികൾ അറത്തു. രാംല പൊലീസ്​ സ്​റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതി പിൻവലിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു. മറ്റു മൂന്നു പ്രതികൾക്കുള്ള അന്വേഷണം പൊലീസ്​ ഉൗർജിതമാക്കി.