Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

മുംബൈയില്‍ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു

മുംബൈയില്‍ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു

മുംബൈ: സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സ്നു സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തേറ്റ യുവതി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു   സ്ഥലത്തെത്തിയ സുഹൃത്താണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന യുവതി വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമാണ്. യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. എന്നാൽ ആരാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിയാൻ യുവതിയ്ക്ക് സാധിച്ചിട്ടില്ല. പോലീസ് കേസെടുത്തിട്ടുണ്ട്.