Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

കുടുംബത്തിലെ പത്ത് അംഗങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കുടുംബത്തിലെ പത്ത് അംഗങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തു

അമേത്തി: ഒൻപത് പെൺമക്കളെയടക്കം പത്ത് പേരെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ അമേത്തിയിലാണ് സംഭവം. കഴുത്തറുത്ത നിലയിലാണ് പത്ത് പേരെയും കൊലപ്പെടുത്തിയിരിക്കുന്നത്. ജമാലുദ്ധീൻ എന്ന വ്യക്തിയാണ് തന്‍റെ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. തണുപ്പ് കാലത്ത് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞ് മരുന്ന് രാത്രി ഭക്ഷണത്തോടൊപ്പം ജമാലുദ്ധീൻ കുടുംബാംഗങ്ങൾക്ക് നൽകി. ഈ മരുന്ന് കഴിച്ച് ഇവർ മയങ്ങി പോയതിന് ശേഷമായിരുന്നു കൊലപാതകം. ജമാലുദ്ധീന്‍റെ മക്കളും, പെങ്ങളുടെ മക്കളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.