Tuesday, May 30, 2017
Reg:No 91291/Kermal/2004/18734

എച്ച്.ഡി.എഫ്.സി ബാങ്ക് പലിശ നിരക്കിൽ 0.90 വരെ കുറവ്

എച്ച്.ഡി.എഫ്.സി ബാങ്ക് പലിശ നിരക്കിൽ  0.90 വരെ കുറവ്

കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് പിന്നാലെ പ്രമുഖ സ്വകാര്യ ബാങ്കുകളും പലിശ നിരക്ക് വെട്ടിക്കുറച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയാണ് അടിസ്ഥാന വായ്പ നിരക്കില്‍ കുറവ് വരുത്തിയത്. 0.75 മുതല്‍ 0.90 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ ഭവന വായ്പ അടക്കുമുള്ളവയില്‍ വന്‍തോതില്‍ പലിശ ഇളവ് ലഭിക്കും.  നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളില്‍ വന്‍തോതില്‍ കറന്‍സികള്‍ തിരിച്ചെത്തിയതോടെയാണ് ബാങ്കുകള്‍ പലിശ നിരക്ക് കുറച്ച് തുടങ്ങിയത്.