Monday, September 25, 2017
Reg:No 91291/Kermal/2004/18734

കുട്ടിക്കാനം കൊലപാതക കേസിലെ പ്രതികള്‍ അറസ്റ്റില്‍

കുട്ടിക്കാനം  കൊലപാതക കേസിലെ പ്രതികള്‍  അറസ്റ്റില്‍

പീരുമേട്: കുട്ടിക്കാനത്തെ സ്വകാര്യ തോട്ടത്തിലെ തൊഴിലാളിയും ഒഡിഷ സ്വദേശി കുന്തന്‍ മാജിയുടെ ഭാര്യയുമായ സബിത മാജിയെ (30) മാനഭംഗപ്പെടുത്തിയശേഷം വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. തോട്ടം തൊഴിലാളികളായ ശ്രീലങ്കന്‍ വംശജന്‍ രഞ്ജിനി ഭവനില്‍ വിശ്വനാഥന്‍ (54), ഝാര്‍ഖണ്ഡ് ബാലസോര്‍ ജില്ലയില്‍ ദോസ സ്വദേശി ബാലക് പത്ര (22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഒരുവര്‍ഷമായി പീരുമേട് കച്ചേരിക്കുന്നിലായിരുന്നു താമസം.  സബിതയോട് വിശ്വനാഥനുള്ള താല്‍പര്യവും ബാലക് പത്രക്കുള്ള പൂര്‍വ വൈരാഗ്യവുമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.