Thursday, October 19, 2017
Reg:No 91291/Kermal/2004/18734

പീസ് സ്‌കൂള്‍ എംഡി വിദേശത്തേക്ക് കടന്നതായി പോലീസ്

പീസ് സ്‌കൂള്‍ എംഡി വിദേശത്തേക്ക് കടന്നതായി പോലീസ്

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന പീസ് സ്‌കൂള്‍ എംഡി എം.എം. അക്ബര്‍ വിദേശത്തേക്ക് കടന്നതായി പോലീസ്. ഇന്ന്  സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബംന്ധപ്പെട്ട കരാര്‍ രേഖകള്‍ പിടിച്ചെടുത്തു. എംഡിയായ എം.എം. അക്ബറിനെ ചോദ്യം ചെയ്യാനാണ് പോലീസ് പീസ് സ്‌കൂള്‍ ആസ്ഥാനത്ത് എത്തിയത്. കേസിലെ മൂന്ന് പ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നാണ് പോലീസ് പറയുന്നത്. എംഡിയുടെ സെക്രട്ടറി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തു. ഓരോ സ്ഥലത്തെയും സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരാര്‍ രേഖകളാണ് പരിശോധനയില്‍ പോലീസിനു ലഭിച്ചത്. പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.