Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

സന്തോഷ് ട്രോഫി ഫുട്ബാളിന് ഇന്ന് കിക്കോഫ്

സന്തോഷ് ട്രോഫി ഫുട്ബാളിന് ഇന്ന് കിക്കോഫ്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാളിന് ഇന്ന് കിക്കോഫ്.  വൈകീട്ട് നാലിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. ആദ്യ ദിനത്തില്‍  കേരളം  ഗ്രൂപ് ‘എ’യില്‍ പുതുച്ചേരിയെ നേരിടും. സ്വന്തം മണ്ണില്‍ വിജയക്കൊടി പാറിച്ചു തുടങ്ങാമെന്നു തന്നെയാണ് കേരളത്തിന്‍െറ പ്രതീക്ഷ. ഉച്ചക്ക് 1.45ന്  നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍  കര്‍ണാടക ആന്ധ്രപ്രദേശിനെ നേരിടും. സര്‍വീസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നീ ടീമുകളാണ് ഗ്രൂപ് ബിയില്‍ യോഗ്യത റൗണ്ടില്‍ മത്സരിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരം വീതം പന്ത്രണ്ട് മത്സരങ്ങളാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ടില്‍ അരങ്ങേറുക. ഓരോ ഗ്രൂപ്പില്‍നിന്നും ഒരു ടീം വീതം രണ്ടു ടീമുകളാണ് ദക്ഷിണ മേഖലയില്‍ നിന്നും ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുക. നാല് സോണുകളിലുള്ള രണ്ട് ടീമുകള്‍ വീതമാണ് ടൂര്‍ണമെന്‍റിന്‍െറ രണ്ടാംഘട്ടത്തില്‍ മാറ്റുരക്കുക.