Thursday, October 19, 2017
Reg:No 91291/Kermal/2004/18734

ബംഗളൂരുവിൽ യുവതി ലൈംഗിക അതിക്രമത്തിന്​ ഇരയായ സംഭവത്തിൽ നാല്​ പേർ അറസ്റ്റിൽ

ബംഗളൂരുവിൽ യുവതി ലൈംഗിക അതിക്രമത്തിന്​ ഇരയായ സംഭവത്തിൽ നാല്​ പേർ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ യുവതി ലൈംഗിക അതിക്രമത്തിന്​ ഇരയായ സംഭവത്തിൽ നാല് ​പേർ അറസ്റ്റിൽ. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ പൊലീസിന്റെ  നടപടി. പ്രതികൾക്കെതിരെ ​ലൈംഗിക അതിക്രമത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന്​ സിറ്റി ​പൊലീസ്​ കമീഷണർ പ്രവീൺ സൂദ്​ ട്വിറ്ററിലൂടെ അറിയിച്ചു. ക​ഴിഞ്ഞ ദിവസം ബംഗളൂരുവിലെ നടുറോഡിൽ വെച്ച് രണ്ടു പുരുഷന്മാർ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു​. കിഴക്കൻ ബംഗളൂരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഓട്ടോയിൽ നിന്നിറങ്ങി 50 മീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. അതു വഴി സ്കൂട്ടറിൽ വരികയായിരുന്ന രണ്ടു പേരിലൊരാൾ യുവതിയെ ആക്രമിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. ഇൗ കേസിലാണ്​ ഇപ്പോൾ നാല്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരിക്കുന്നത്​.